loginkerala breaking-news രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് ; പ്രതിഷേധം പാലക്കാട്ടെ റോഡ് ഉദ്ഘാടന ചടങ്ങിനിടെ
breaking-news

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് ; പ്രതിഷേധം പാലക്കാട്ടെ റോഡ് ഉദ്ഘാടന ചടങ്ങിനിടെ

പാ​ല​ക്കാ​ട്: എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പി​രാ​യി​രി​യി​ൽ നി​ർ​മി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നാ​യി വ​രു​ന്ന​തി​നി​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കാ​റി​നു മു​ക​ളി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ പ​താ​ക​യും വ​ച്ചു. ഇ​തോ​ടെ കാ​റി​നു പു​റ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ ക​യ​റി ആ​ളു​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ കൂ​ക്കി വി​ളി​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. തു​ട​ർ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​യെ തോ​ളി​ലേ​റ്റി​യാ​ണ് യോ​ഗ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

Exit mobile version