loginkerala breaking-news ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം
breaking-news Kerala

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന അതിക്രമത്തിനെതിരേ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം. മൈമെൻസിങ്ങിൽ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ തല്ലിക്കൊന്ന നടപടിയിൽ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെയും അവരുടെ മതസ്ഥലങ്ങൾ നശിപ്പിച്ചതിനെയും അപലപിക്കാൻ വിഎച്ച്പിയും ബജ്രംഗ്ദളും ഹൈക്കമ്മീഷന് പുറത്ത് പ്രകടനം പ്രഖ്യാപിച്ചത്. ബാരിക്കേഡുകൾ തകർക്കാൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞെങ്കിലും സുരക്ഷാ സേന ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.

Exit mobile version