loginkerala breaking-news പ്രിയങ്ക ഗാന്ധിയെ കാണാനില്ല: പോലീസ് മേധാവിക്ക് പരാതി നൽകി ബിജെപി
breaking-news

പ്രിയങ്ക ഗാന്ധിയെ കാണാനില്ല: പോലീസ് മേധാവിക്ക് പരാതി നൽകി ബിജെപി

വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണമെന്ന് പൊലീസിൽ പരാതി നൽകി ബിജെപി. ബിജെപി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ചൂരൽ മലയിലെ ഉരുൾപൊട്ടൽ ദുരന്തം നടന്നപ്പോൾ പ്രിയങ്കയെ കണ്ടില്ല, ആദിവാസി വിഷയങ്ങളിലും എംപിയെ കാണാനില്ല എന്നും ചൂണ്ടികാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നാണ് മുകുന്ദൻ പള്ളിയറ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

നേരത്തെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ് രം​ഗത്തെത്തിയിരുന്നു. കെഎസ്‍യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്റ്റ്  പൊലീസിൽ പരാതി നൽകിയത്. സുരേഷ് ഗോപിയെ കാണാനില്ലെന്നും തിരോധാനത്തിന് മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നുമായിരുന്നു പരാതി. സുരേഷ് ഗോപി എവിടെ എന്ന് ആവർത്തിച്ച് ചോദിച്ച് വിദ്യാഭ്യാസമന്ത്രിയും പരിഹസിച്ചിരുന്നു

Exit mobile version