loginkerala Kerala ശബരിമല ദർശനത്തിന് രാഷ്ട്രപതി ദ്രാപതി മുർമു; 22ന് കേരളത്തിലെത്തും
Kerala

ശബരിമല ദർശനത്തിന് രാഷ്ട്രപതി ദ്രാപതി മുർമു; 22ന് കേരളത്തിലെത്തും

ന്യൂഡല്‍ഹി: രാഷ്‌ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമലയിൽ. തുലാമാസ പൂജയുടെ അവസാന ദിനമാണു രാഷ്‌ട്രപതി സന്നിധാനത്തെത്തുന്നത്. ദർശനം നടത്തി അന്നു തന്നെ മലയിറങ്ങുന്ന രാഷ്‌ട്രപതി രാത്രി തിരുവനന്തപുരത്തെത്തും. 24 വരെ രാഷ്‌ട്രപതി കേരളത്തിലുണ്ടാകും.

22ന് ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങുന്ന രാഷ്‌ട്രപതി ഹെലികോപ്റ്ററിൽ നിലയ്ക്കലിലെത്തും. തുടർന്നാണു ശബരിമലയിലേക്കു പോകുക. 16നാണു തുലാമാസ പൂജയ്ക്കായി ശബരിമല നടതുറക്കുന്നത്. രാഷ്‌ട്രപതി ഈ മാസം ശബരിമല ദർശനത്തിന് എത്തുമെന്ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമ വേദിയിൽ ‌ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചിരുന്നു.

Exit mobile version