loginkerala breaking-news പ്രേം കുമാർ കഴക്കൂട്ടത്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥി; നിർണായക ചർച്ചകൾ കഴിഞ്ഞു
breaking-news Kerala

പ്രേം കുമാർ കഴക്കൂട്ടത്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥി; നിർണായക ചർച്ചകൾ കഴിഞ്ഞു

തി​രു​വ​ന്ത​പു​രം: സി.പി.എമ്മുമായി അഭിപ്രായഭിന്നതയുടെ പേരിൽ തെറ്റിയ നടൻ പ്രേം കുമാർ കോൺ​ഗ്രസിലേക്കെന്ന് ഉറപ്പിച്ചു. ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ന​ട​ൻ പ്രേം​കു​മാ​ർ മ​ത്സ​രി​ക്കും. ഇ​ന്ന​ലെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ്രേം​കു​മാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വ​രം. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും പ്രേം​കു​മാ​റു​മാ​യി സം​സാ​രി​ച്ച് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കി.

അ​തി​നി​ടെ പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പ്രേം​കു​മാ​റി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നീ​ക്ക​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല. പ്രേം​കു​മാ​റി​നെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​യി മു​തി​ർ​ന്ന നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച സാ​ധ്യ​മാ​കാ​തെ മ​ട​ങ്ങി. ക​ട​കം​പ​ള്ളി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് പ്രേം​കു​മാ​ർ അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടാ​ൻ കാ​ര​ണം.

Exit mobile version