breaking-news

എല്ലാ ചോദ്യങ്ങള്‍ക്കും എംഎ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി; വിമർശിച്ച് പ്രകാശ് ബാബു

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുടെ കരാരില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ സിപിഎം ദേശീയ നേതൃത്വം ഇടപെടാതിരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു. പിഎം ശ്രീ വിവാദം സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ നിലപാട്. സിപിഎം ദേശീയ നേതൃത്വം കൈയൊഴിഞ്ഞതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടായിരുന്നു പ്രകാശ് ബാബുവിന്റെ പ്രതികരണം.

എല്ലാ ചോദ്യങ്ങള്‍ക്കും എംഎ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി. ഇത് വ്യക്തിപരമായി വേദനിപ്പിച്ചു. വിഷയത്തില്‍ സിപിഐ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്ന് തിങ്കളാഴ്ച നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.

സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നപ്പോള്‍ സഖാവ് ബേബിയെ കണ്ട് പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയതാണ്. തമിഴ്‌നാട് ചെയ്തതുപോലെ എന്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചു കൂടാ എന്ന് ചോദിച്ചു. തീരുമാനം പാര്‍ട്ടി പുനപരിശോധിക്കണമെന്നും ആവശ്യപ്പട്ടു. എന്നാല്‍ സഖാവ് ബേബിയുടെ ഉത്തരം മൗനമായിരുന്നു, പ്രകാശ് ബാബു പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video