loginkerala breaking-news രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി.വി അൻവറിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
breaking-news Kerala

രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി.വി അൻവറിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് വ്യക്തികൾ തമ്മിലല്ല എന്നും പി.വി. അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തുമെന്നും റിയാസ് പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിഷമം ഇല്ല. വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമാണ്’ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എൽ.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. മികച്ച രീതിയിലുള്ള ഒരു തുടർഭരണം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Exit mobile version