loginkerala breaking-news അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർഇന്ത്യ വിമാനം തകർന്നു വീണു; 242 യാത്രക്കാർ വിമാനത്തിലെന്ന് കണക്കുകൾ; രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു
breaking-news India

അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർഇന്ത്യ വിമാനം തകർന്നു വീണു; 242 യാത്രക്കാർ വിമാനത്തിലെന്ന് കണക്കുകൾ; രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു

അഹമ്മദാബാദ് ∙ ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യയുടെ ബോയിങ്ങ് 171 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. വലിയ പുകപടലത്തോടെ വിമാനം തകരുകയായിരുന്നു. 12അ​ഗ്നി ശമന സേന യൂണിറ്റുകൾ തീയണയ്ക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ലൻഡനിലേക്ക് തിരിച്ച വിമാനമാണ് തകർന്നത്. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സഹായവും വാദ്​ഗാനം ചെയ്ത് കേന്ദ്രസർക്കാർ രം​ഗത്തെത്തി. വിമാനത്തിന്റെ ഒരു ഭാ​ഗം പൂർണമായി കത്തിയിയമർന്നു.

Exit mobile version