എറണാകുളം: പുത്തൻവേലിക്കരയിൽ നാല് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ അയൽവാസിയായ സുബ്രഹ്‌മണ്യൻ എന്നയാൾ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും ക്രൈം നം. 42/2025 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടിയെ ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പോക്‌സോ നിയമത്തിലെ കൂടുതൽ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.
ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രതിയുടെയും ബന്ധുക്കളുടെയും ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തിവരുന്നു.
ഇത്തരം കേസുകളിൽ കുറ്റവാളികൾക്ക് യാതൊരുവിധ സംരക്ഷണവും നൽകുന്ന സമീപനമല്ല സർക്കാരിനുള്ളത്. ഈ കേസിന്റെ കാര്യത്തിലും കുറ്റവാളിയെ കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതാണ്. ആവശ്യമായ എല്ലാ നടപടികളും ഈ കാര്യത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയാണ്.