പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്‍റെ മകൻ അൽ അമീൻ ആണ് മരിച്ചത്. മരോട്ടി ചുവട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാടക കെട്ടിടം.
ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ ഉടന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തെങ്ങിന്റെ അടിഭാഗം കേടായ കാര്യം ശ്രദ്ധയില്‍ പെടാതെ സമീപത്ത് തീ ഇട്ടപ്പോള്‍ ചൂടേറ്റാണ് തെങ്ങ് മറിഞ്ഞതെന്ന് പറയുന്നു.