കൊച്ചി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കേരളത്തിലെത്തി. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം കൊച്ചിക്കടുത്തുള്ള ശ്രീ അഗസ്ത്യ മഹർഷി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിയ അദ്ദേഹം വഴിപാടുകളും സമർപ്പിച്ചു. തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനായി മൂന്നു ദിവസത്തെ തീർത്ഥാടന യാത്രയുടെ ഭാഗമായി അദ്ദേഹം കേരളത്തിലെത്തിയത് . ഈ സന്ദർശനത്തിൽ പവൻ കല്യാണിന്റെ മകൻ അകിരാനന്ദനും , ടിടിഡി അംഗം ശ്രീ ആനന്ദസായിയും അദ്ദേഹത്തോടൊപ്പമുണ്ട്. “ഉപമുഖ്യമന്ത്രിയും ജനസേന പ്രസിഡന്റുമായ പവൻ കല്യാൺ ഇന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ടു. ഈ പരിപാടിയുടെ ഭാഗമായി അദ്ദേഹം അൽപ്പം മുമ്പ് കേരളത്തിലെ കൊച്ചി വിമാനത്താവളത്തിലെത്തി,” ജനസേനയുടെ പ്രസ്താവനയിൽ പറയുന്നു.
വൈകുന്നേരം കല്യാൺ തിരുവനന്തപുരം തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം സന്ദർശിക്കും എന്നാണ് സൂചന. മൂന്ന് ദിവസത്തെ യാത്രയിൽ പത്മനാഭ സ്വാമി, മധുര മീനാക്ഷി, കുംഭേശ്വര, തിരുത്തണി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം സന്ദർശിക്കും.
Leave feedback about this