loginkerala breaking-news സൈനിക നടപടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നു; കരുതിയിരിക്കാൻ മുന്നറിയിപ്പുമായി പാക് മന്ത്രി
breaking-news World

സൈനിക നടപടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നു; കരുതിയിരിക്കാൻ മുന്നറിയിപ്പുമായി പാക് മന്ത്രി

ഇസ്‌ലാമാബാദ്: പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന വാദവുമായി പാക്കിസ്ഥാൻ. ഇസ്‌ലാമാബാദിന്റെ കൈവശം ഇത് സംബന്ധിച്ച് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് പാക്കിസ്ഥാൻ മന്ത്രി അട്ടാത്തുള്ള തരാർ പറഞ്ഞു. “പഹൽഗാം ഭീകരാക്രമണത്തിൽ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുടെ പേരിൽ അടുത്ത 24-36 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനെതിരെ സൈനിക നടപടിക്ക് ഇന്ത്യ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്‌ലാമാബാദിന് ലഭിച്ചതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് പാക് മന്ത്രി അവകാശപ്പെട്ടത്.

കഴിഞ്ഞയാഴ്ച പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു, കൂടുതൽ പേരും വിനോദസഞ്ചാരികളായിരുന്നു. ഇതിനുപിന്നാലെ, പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. സമീപ ദിവസങ്ങളിൽ ഇന്ത്യ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നിരവധി ലോക നേതാക്കളുമായി ഇന്ത്യ ആശയവിനിമയം നടത്തി. അതേസമയം, ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന വാദം പാക്കിസ്ഥാൻ നിഷേധിച്ചു

Exit mobile version