ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളിൽ അഭിമാനനേട്ടമാണ് കേരളം കൈവരിച്ചത്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റീസ് കെ.ടി. തോമസിനും പി.നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. വി.എസിന് മരണാനന്തരബഹുമതിയായാണ് പദ്മവിഭൂഷൺ നൽകുന്നത്.
പത്മവിഭൂഷൺ ലഭിച്ച അഞ്ച് പേരിൽ മുന്ന് പേരും മലയാളികളാണ്. ഇവർക്കു പുറമേ വയലിനിസ്റ്റ് എൻ. രാജം, നടൻ ധർമ്മേന്ദ്ര സിംഗ് ഡിയോൾ (മരണാനന്തരം) എന്നിവർക്കാണ് പത്മവിഭൂഷൺ ലഭിച്ചത്. ചലച്ചിത്ര നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.
എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കയിൽ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.

Leave feedback about this