തീയറ്ററുകളിൽ മികച്ച അഭിപ്രായത്തിൽ കുതിച്ചു മുന്നേറുന്ന പടക്കളം സിനിമയ്ക്ക് അഭിനന്ദനവുമായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ദ്. സുരാജ് വെഞ്ഞാറമ്മൂടും ഷറഫുദ്ദീനും അടക്കമുള്ള പടക്കളം ചിത്രത്തിലെ അണിയറ പ്രവർത്തകർ രജനിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്.
ഇത് എപ്പടിയിറുക്ക് ? 🔥🔥🔥🔥
ചിത്രത്തിന്റെ വിജയത്തിൽ ഒരേയൊരു സൂപ്പർസ്റ്റാർ രജനീകാന്ത് #PADAKKALAM ടീമിനെ അഭിനന്ദിക്കുകയും ഞങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തത് ഒരു ബഹുമതിയാണ്.- അണിയറപ്രവർത്തകർ കുറിക്കുന്നു.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത “പടക്കളം” വൻ പ്രേക്ഷക പിന്തുണ തേടുകാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിക്കുന്ന 22-ാം ചിത്രമാണ് പടക്കളം. ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്. സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുള്ളത്.