loginkerala breaking-news വളഞ്ഞിട്ടടിച്ചോളൂ സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇ.ഡി റെയ്ഡിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്
breaking-news Kerala

വളഞ്ഞിട്ടടിച്ചോളൂ സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇ.ഡി റെയ്ഡിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ വീടുകളിൽ ഉൾപ്പടെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് റെയ്ഡ് നടത്തിയതിൽ പ്രതികരണവുമായി മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

അവസാന ശ്വാസം വരെയും പോരാടുമെന്നും റിയാസ് കൂട്ടിച്ചേർത്തു. പിണറായി വിജയന്‍റെ വീട്ടിലും സിഎംആർഎൽ ഓഫിസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

Exit mobile version