loginkerala breaking-news ഓപ്പറേഷൻ സിന്ദൂറിനിടെ ചാരപ്പണി ; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
breaking-news

ഓപ്പറേഷൻ സിന്ദൂറിനിടെ ചാരപ്പണി ; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

രാജസ്ഥാൻ : ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ .ക്ലാർക്ക് ആയ വിശാൽ യാദവ് ആണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ ഇയാളെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

വിശാലിന്റെ ഫോണിൽ നടത്തിയ പരിശോധനയിൽ നിന്ന് ചാരവൃത്തിയുടെ തെളിവുകൾ കണ്ടെത്തി. പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റായ യുവതിക്ക് ഇയാൾ നാവികസേനയുമായും, മറ്റ് പ്രതിരോധ സേനകളുമായും ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകിയതായി ആണ് കണ്ടെത്തിയത്. പകരം പണം കൈപ്പറ്റുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ വിവരങ്ങൾ കൈമാറിയതെന്നാണ് കണ്ടെത്തൽ.

Exit mobile version