വന്യജീവികൾക്ക് ആവാസ വ്യവസ്ഥയൊരുക്കിയ ആനന്ദ് അംബാനിക്ക് പ്രശംസയും
ജാംനഗർ: ആനന്ദ് അംബാനി നേതൃത്വം നൽകുന്ന വൻതാരയിൽ അപ്രതീക്ഷിത സന്ദർശനവുമായി ഫുഡ്ബോൾ ഇതിഹാസം ലയണൽ മെസ്സി. സനാതന ധർമ്മത്തിന്റെ ഭാഗമായി പ്രകൃതിയോടുള്ള ആദരവും എല്ലാ ജീവജാലങ്ങളോടുള്ള അനുകമ്പയും ഇന്റർ മയാമി ടീമിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരോടൊപ്പം എത്തിയ മെസ്സിയെ സംഗീതത്തിന്റെ അകമ്പടിയോടെ പുഷ്പവൃഷ്ടി നടത്തിയും ആരതിയുഴിഞ്ഞുമാണ് സ്വീകരിച്ചത്. ഗണേശ പൂജ, ഹനുമാൻ പൂജ, ശിവ അഭിഷേകം എന്നിവ ഉൾപ്പെട്ട മഹാ ആരതിയിൽ പങ്കെടുത്ത മെസ്സി ലോക സമാധാനത്തിനും ഐക്യത്തിനുമായി പ്രാർത്ഥിച്ചു.

എല്ലാ ജീവജാലങ്ങളോടും ആദരം പുലർത്തുന്ന ഇന്ത്യയുടെ ദർശനങ്ങൾക്ക് പിന്തുണ അറിയിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്ഷിക്കപ്പെട്ട പുലികൾ, ആനകൾ, മറ്റ് വന്യമൃഗങ്ങൾ ഉൾപ്പടെയുള്ളവയെ മെസ്സി നേരിട്ട് കണ്ടു.
സിംഹങ്ങൾ, പുലികൾ, കടുവകൾ തുടങ്ങി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ സംരക്ഷിക്കപ്പെടുന്ന കെയർ സെന്ററിൽ എത്തിയ മെസ്സി ഇവയെല്ലാം നോക്കിക്കണ്ടു.

തുടർന്ന് ഹെർബിവോർ കെയർ സെന്ററും റിപ്‌റ്റൈൽ കെയർ സെന്ററും സന്ദർശിച്ച അദ്ദേഹം, വിദഗ്ധ വെറ്ററിനറി പരിചരണം, വ്യക്തിഗത പോഷകാഹാരം, പെരുമാറ്റ പരിശീലനം, ശാസ്ത്രീയ പരിപാലന സംവിധാനങ്ങൾ എന്നിവയിലൂടെ വളരുന്ന ജീവികളെ നിരീക്ഷിക്കുകയും ചെയ്തു.

Leave feedback about this