കൊച്ചി:പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അശ്ലീല സന്ദേശ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണവിധേയർ ആരായാലും വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് വി ഡി സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി ഗൗരവമായി പരിശോധിച്ച് നടപടി എടുക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
മകളെപ്പോലെ കാണുന്ന പെൺകുട്ടിയാണ് പരാതി നൽകിയത്. ഒരച്ഛൻ ചെയ്യേണ്ടത് താൻ ചെയ്തിട്ടുണ്ട്. താൻ മുൻകൈ എടുത്ത് നടപടി എടുക്കും. മുഖം നോക്കാതെയുള്ള നടപടി ആയിരിക്കും. പരാതി പരിശോധിച്ച് എല്ലാവശവും പഠിച്ച് ആരോപണവിധേയനായ രാഹുലിന് പറയാനുള്ളതും കേട്ടിട്ട് നടപടി എടുക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ലെന്നും വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പരാതി പാർട്ടി പരിശോധിക്കും. നടപടിക്ക് മുൻകൈയെടുക്കും. മുമ്പിൽ വന്ന പരാതിയുടെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചു കഴിഞ്ഞു.
Leave feedback about this