മാങ്ങാട് : മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് ഫോണിൽ സന്ദേശം അയച്ച യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ. കാസർകോട് അരമങ്ങാനം ജിഎൽപി സ്‌കൂളിന് സമീപത്തെ ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ നന്ദനയാ (21) ണ് മരിച്ചത്.
ഞായർ പകൽ 11.30 നാണ് സംഭവം. പെരിയ ആയംപാറ വില്ലാരംപതിയിലെ കെ രവിയുടെയും സീനയുടെയും ഏക മകളാണ് നന്ദന.
ഏപ്രിൽ 26നായിരുന്നു ഇവരുടെ വിവാഹം. ഫോണിൽ നന്ദനയുടെ സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുറിയുടെ വാതിൽ തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ ചവിട്ടുപൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മേൽപറമ്പ് പൊലീസ് കേസെടുത്തു