breaking-news

ജെൻ സി പ്രക്ഷോപത്തിൽ പുകഞ്ഞുകത്തി നേപ്പാൾ; മരിച്ചവരുടെ എണ്ണം 22 ; പ്രധാനമന്ത്രി ഒളിച്ചോടി

കാഠ്മണ്ഡു: ജെൻ സി പ്രക്ഷോപത്തിൽ പുകഞ്ഞുകത്തി നേപ്പാൾ. പ്രക്ഷോപത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. പാർലമെന്റും രാഷ്ട്രീയ നേതാക്കളുടെ വീടുകളടക്കം പ്രക്ഷോപകാരികൾ തീയിട്ട് നശിപ്പിച്ചു. അതേസമയം സമാധാന ചർച്ചകളോട് പ്രക്ഷോപകാരികൾ സഹകരിക്കണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ ഉടലെടുത്ത പ്രക്ഷോഭം സാമൂഹിക മാധ്യമ നിരോധനം പിൻവലിച്ചിട്ടും തുടരുകയാണ്.

പ്രക്ഷോഭകാരികൾ പാർലമെന്റ് മന്ദിരത്തിന് തീയിട്ടു. പ്രധാനമന്ത്രി കെപി ശർമ്മ ഒലിയുടെ രാജിക്ക് പിന്നാലെയാണ് നടപടി. അതേസമയം പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജിവെച്ച മന്ത്രിമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്. രാജിവെച്ച പ്രധാനമന്ത്രി കെപി ശർമ്മ ഒലി ഇതിനോടകം തന്നെ സ്ഥലത്ത് നിന്നും രക്ഷപെട്ടെന്നാണ് വിവരം.

സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാളിൽ ജെൻ സികൾ പ്രക്ഷോഭം അഴിച്ച് വിട്ടത്. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ പി ശര്‍മ ഓലി രാജിക്കത്ത് നൽകിയത്. ഓലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video