breaking-news

നേ​പ്പാ​ൾ ക​ലാ​പം; അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബീ​ഹാ​ർ ഉ​ൾ​പ്പ​ടെ നേ​പ്പാ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബീ​ഹാ​ർ, സി​ക്കിം, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​യി ഇ​ന്ത്യ​യും നേ​പ്പാ​ളും 1,751 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു​ണ്ട്.

കൂ​ടാ​തെ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പൂ​ർ ഖേ​രി ജി​ല്ല​യു​ടെ ഗൗ​രി​ഫ​ന്ത അ​തി​ർ​ത്തി​യി​ലൂ​ടെ നേ​പ്പാ​ൾ പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ നേ​പ്പാ​ളി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കാം. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് നേ​പ്പാ​ളി​ലും പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video