loginkerala Kerala നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തി
Kerala

നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തി

പാലക്കാട്: നെന്മാറയില്‍ സജിത കൊലക്കേസില്‍ ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തി. ശിക്ഷവിധി ഈ മാസം 16 ന് വിധിക്കും. പാലക്കാട് ജില്ലാ അഡീഷണല്‍ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. 2019 ല്‍ നടന്ന കൊലപാതകത്തിലാണ് ചെന്താമരയ്‌ക്കെതിരേ വിധി പറഞ്ഞിരിക്കുന്നത്. ചെന്താമരയ്ക്ക് എതിരേ ഉന്നയിക്കപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സാക്ഷിമൊഴികളും തെളിവുകളുമെല്ലാം കോടതിയില്‍ തെളിഞ്ഞു.

കേസിലെ നിര്‍ണ്ണായകസാക്ഷി പുഷ്പ അടക്കമുള്ളവര്‍ കോടതിയില്‍ എത്തിയിരുന്നു. വിചാരണവേളയില്‍ ഒരു തരത്തിലുമുള്ള ഭാവഭേദവുമില്ലാതെയാണ് ചെന്താമര വിധി കേട്ടതെന്നാണ് വിവരം. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്.

ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു ഈ വര്‍ഷം ജനുവരി 27നായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസിലെ സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്നാട്ടിലേക്ക് നാടുവിട്ടിരുന്നു. സജിതയുടെ വീട്ടില്‍ നിന്ന് കൊല ്ക്ക് ശേഷം ചെന്താമര വരുന്നത് പുഷ്പ കണ്ടിരുന്നു. പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നു

Exit mobile version