loginkerala breaking-news പുന്നമടക്കായലിൽ ആവേശത്തുഴയെറിയും; അമരത്തും അണിയത്തും കരുത്തന്മാർ
breaking-news Kerala

പുന്നമടക്കായലിൽ ആവേശത്തുഴയെറിയും; അമരത്തും അണിയത്തും കരുത്തന്മാർ

ആലപ്പുഴ: പുന്നമടക്കായലിൽ 71ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിര. അൽപസമയത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇത്തവണ 75 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷം 74 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്.

മന്ത്രി പിഎ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും. രണ്ടു മണിക്കാണ് ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരം. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും.

Exit mobile version