loginkerala breaking-news ഈ അവാർഡ് എനിക്ക് കിട്ടാൻ ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ മാത്രമായിരിക്കും ; ചലച്ചിത്ര പുരസ്കാരം അച്ഛന് സമർപ്പിച്ച് വേടൻ
breaking-news Kerala movies

ഈ അവാർഡ് എനിക്ക് കിട്ടാൻ ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ മാത്രമായിരിക്കും ; ചലച്ചിത്ര പുരസ്കാരം അച്ഛന് സമർപ്പിച്ച് വേടൻ

തിരുവനന്തപുരം: 2024-ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് റാപ്പർകൂടിയായ വേടന് (ഹിരൺദാസ് മുരളി) ആണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞദിവസം സംസ്ഥാന പുരസ്കാരം സ്വീകരിച്ചുകൊണ്ട് വേടൻ വേദിയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. തന്റെ അച്ഛനെ സദസിൽനിന്ന് വേദിയിലേക്ക് വിളിച്ചുവരുത്തിയാണ് വേടൻ സംസാരിച്ചത്.

തനിക്ക് ഈ പുരസ്കാരം ലഭിക്കാൻ ഒരേയൊരു കാരണക്കാരൻ തന്റെ അച്ഛൻ ആണെന്ന് വേടൻ പറഞ്ഞു. അദ്ദേഹത്തെ ആദ്യമായാണ് ഒരുങ്ങി വെള്ളമുണ്ടും പുതിയ വസ്ത്രവും ഒക്കെ ധരിച്ചുകാണുന്നതെന്നും വേടൻ കൂട്ടിച്ചേർത്തു.

“ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ആദ്യമായാകും ഒരു ഇൻഡിപെൻഡന്റ് കലാകാരന് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ഈ അവാർഡ് ലഭിച്ചതിൽ സന്തോഷം. ഈ അവാർഡ് എനിക്ക് കിട്ടാൻ ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ മാത്രമായിരിക്കും. സ്വന്തം ആരോഗ്യവും ഇഷ്ടമൊക്കെ മാറ്റിവെച്ചിട്ട് എന്നെ വളർത്താനായി ഒരുപാട് പണിയെടുത്ത ആളാണ് അദ്ദേഹം. എന്റെ അപ്പനെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുങ്ങി വെള്ള മുണ്ടും പുതിയ വസ്ത്രവും ഒക്കെ ധരിച്ച് ഞാൻ കാണുന്നത്.” വേടൻ പറഞ്ഞു.

Exit mobile version