തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധനയിലാണ് ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞത്. പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശൂർ മനക്കൊടി കൊളാട്ട് വീട്ടിൽ വിജയന്റെ മകൻ വിഷ്ണു വിനോദ് (35), തൃശൂർ കോട്ടപ്പുറം ദേശം പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50) എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി.എൻ.എ പരിശോധനയിലൂടെ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞവരുടെ ബന്ധുക്കളുമായി കളക്ടർ യോഗം ചേർന്നു. ശരീര ഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ തീരുമാനമായി.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു
