loginkerala breaking-news ലുലു ആർ സി മാസ്റ്റേഴ്സ് 2026 എഡിഷനിൽ വിജയകീരിടം ചൂടി മുംബൈ സ്വദേശി അഞ്ചാം ക്ലാസുകാരൻ എറിക്ക്; രണ്ടാം സ്ഥാനം ഭോപ്പാൽ സ്വദേശി സെയിദ് ഷിറാസ് ഹുസൈനും സ്വന്തമാക്കി
breaking-news Kerala lk-special

ലുലു ആർ സി മാസ്റ്റേഴ്സ് 2026 എഡിഷനിൽ വിജയകീരിടം ചൂടി മുംബൈ സ്വദേശി അഞ്ചാം ക്ലാസുകാരൻ എറിക്ക്; രണ്ടാം സ്ഥാനം ഭോപ്പാൽ സ്വദേശി സെയിദ് ഷിറാസ് ഹുസൈനും സ്വന്തമാക്കി

രണ്ട് ദിനം നീണ്ട മത്സരത്തിന് സമാപനം

കൊച്ചി: കേരളത്തിൽ ആദ്യമായി അരങ്ങേറിയ ഇൻഡോർ ആർ.സി കാർ മാസ്റ്റേഴ്സ് റെയിസിന്റെ 2026 എഡിഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുംബൈ സ്വദേശിയായ അഞ്ചാം ക്ലാസുകാരൻ. കൊച്ചി ലുലുമാളും റോയൽ ഡ്രൈവും ചേർന്ന് ദേശീയതലത്തിലായി സംഘടിപ്പിച്ച ആർ.സി കാർ റെയിസിന്റെ ഫൈനൽ മത്സരത്തിലാണ് മുംബൈ സ്വദേശിയായ എറിക് സാമുവൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിൽ അഞ്ച് മിനിട്ടും അമ്പത്തി മൂന്ന് സെക്കൻഡും ദൈർഘ്യത്തിൽ 25 ലാപ്പ് പിന്നിട്ടാണ് എറിക്ക് വിജയം ഉറപ്പിച്ചത്. പ്രായ ഭേതമന്യേ സംഘടിപ്പിച്ച മത്സരത്തിൽ അവസാന ഘട്ടത്തിലേക്ക് അഞ്ച് മത്സരാർത്ഥികളാണ് എത്തിയത്. രണ്ടാം സ്ഥാനം ഭോപ്പാൽ സ്വദേശി സെയിദ് ഷിറാസ് ഹുസൈൻ കരസ്ഥാമാക്കി. അഞ്ച് മിനിട്ട് അമ്പത്തിനാല് സെക്കന്റഡ് ദൈർഘ്യത്തിൽ 20 ലാപ്പ് പിന്നിട്ടാണ് രണ്ടാമത് എത്തിയത്. കൊച്ചി മുഹമ്മദ് ആത്തിഫ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. തൃപ്പുണ്ണിത്തുറ സ്വദേശി സഞ്ജയ് എം.എസ് നാലാം സ്ഥാനത്ത് എത്തിയപ്പോൾ കോട്ടയം സ്വദേശി ഇസഹാക്ക് മാത്യു സിറിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി.

രണ്ട് ദിവസമായി കൊച്ചി ലുലുമാളിൽ അരങ്ങേറിയ മത്സരത്തിൽ 153 ലധികം പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് തിരഞ്ഞെടുത്ത 52 പേരുടെ രണ്ടാം ദിന മത്സരത്തിൽ തിരഞ്ഞെടുത്ത 4 പേരാണ് ഫൈനലിലേക്ക് എത്തിയത്. ഇവിടെ മൂന്ന് റൗണ്ടുകളിലായി അരങ്ങേറിയ മത്സരത്തിൽ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാടിയാണ് എറിക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മുൻപ് അന്താരാഷ്ട്രാ മത്സരങ്ങളിൽ ഉൾപ്പടെ പങ്കെടുത്ത് വിജയം ഉറപ്പിച്ച വിജയി കൂടിയാണ് എറിക് സാമുവൽ. പിതാവിനൊപ്പമാണ് മത്സരത്തിനായി മുംബൈയിൽ നിന്ന കൊച്ചിയിലേക്ക് എത്തിയത്. വിജയികൾക്ക് 50,000, 30000, 15000, 5000 തുടങ്ങി ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചു. ചടങ്ങിൽ കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ റിചേഷ് ചാലുമ്പറമ്പിൽ റോയൽ ഡ്രൈവ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ മുജീബ് റഹ്മാൻ, ടോർഖ് സെവൻ ആർ.സി ക്ലബ് അം​ഗങ്ങളായ ടോണി ബെൻജോ , ഇസ്ലു തുടങ്ങിയവർ പങ്കെടുത്തു.

പടം അടിക്കുറിപ്പ്:

ലുലു ആർ.സി മാസ്റ്റേഴ്സ് 2026 എഡിഷൻ റെയിസിൽ ഒന്നാം സ്ഥാനം നേടിയ മുംബൈ സ്വദേശിയായ എറിക് സാമുവൽ കപ്പുയർത്തിയപ്പോൾ. മാൾ മാനേജർ റിചേഷ് ചാലുമ്പറമ്പിൽ റോയൽ, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, റോയൽ ഡ്രൈവ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ മുജീബ് റഹ്മാൻ, ടോർഖ് സെവൻ ആർ.സി ക്ലബ് അം​ഗങ്ങളായ ടോണി ബെൻജോ , ഇസ്ലു തുടങ്ങിയവർ സമീപം.

പടം-2

ലുലു ആർ.സി മാസ്റ്റേഴ്സ് റെയിസിലെ വിജയികളായ എറിക് സാമുവൽ , സെയിദ് ഷിറാസ് ഹുസൈൻ,മുഹമ്മദ് ആത്തിഫ് എന്നിവർ കപ്പ് ഏറ്റുവാങ്ങിയപ്പോൾ. മാൾ മാനേജർ റിചേഷ് ചാലുമ്പറമ്പിൽ റോയൽ, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, റോയൽ ഡ്രൈവ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ മുജീബ് റഹ്മാൻ, ടോർഖ് സെവൻ ആർ.സി ക്ലബ് അം​ഗങ്ങളായ ടോണി ബെൻജോ , ഇസ്ലു തുടങ്ങിയവർ സമീപം.

പടം-3

ലുലു ആർ.സി മാസ്റ്റേഴ്സ് റെയിസിലെ മത്സരത്തിൽ നിന്ന്.

Exit mobile version