പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 വയസ് പിന്നിടുകയാണ്. വികസിത ഇന്ത്യയുടെ കുതിപ്പിന് നെടുനായകത്വം വഹിക്കുന്ന മോദിയുടെ പിറന്നാൾ ആശംസയുമായി ലോകനേതാക്കളും വ്യാവസായ പ്രമുഖരും രംഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ മോദിക്ക് ആശംസയുമായി രംഗത്തെത്തുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് തലവൻ മുകേഷ് അംബാനി. “സ്വതന്ത്ര ഇന്ത്യ 100 വർഷം തികയുമ്പോൾ മോദിജി ഇന്ത്യയെ സേവിക്കുന്നത് തുടരണമെന്നാണ് എന്റെ അഗാധമായ ആഗ്രഹമെന്ന് മുകേഷ് അംബാനി. മോദിക്ക് പിറനാൾ ആശംസ നേർന്നാണ് റിലയൻസ് തലവൻ രംഗത്തെത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം 1.45 ബില്യൺ ഇന്ത്യക്കാർക്ക്
ഉത്സവ ദിനമാണെന്നും മുകേഷ് അംബാനി പ്രതികരിച്ചു.
ഇന്ന് 1.45 ബില്യൺ ഇന്ത്യക്കാർക്ക് ഉത്സവ ദിനമാണ്. നമ്മുടെ ഏറ്റവും ആദരണീയനും പ്രിയപ്പെട്ടവനുമായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രഭായ് മോദി ജിയുടെ 75-ാം ജന്മദിനമാണിത്,” അദ്ദേഹം പറഞ്ഞു. അംബാനി കുടുംബത്തിന്റെയും റിലയൻസിന്റെയും പേരിൽ പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകൾ നേർന്നു. ഇന്ത്യയിലെ മുഴുവൻ ബിസിനസ് സമൂഹത്തിന്റെയും, റിലയൻസ് കുടുംബത്തിന്റെയും, അംബാനി കുടുംബത്തിന്റെയും പേരിൽ, പ്രധാനമന്ത്രി മോദിജിക്ക് എന്റെ ആശംസകളെന്നും അദ്ദേഹം പറഞ്ഞു
Leave feedback about this