ശ്രീപാര്‍വതി
നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും… നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും… ചിരിച്ചുകൊണ്ട് കരയും…. മോഹിച്ച് കൊണ്ട് വെറുക്കും… ഇനിയും വല്ല അടവുകള്‍ കൈയ്യിലുണ്ടെങ്കില്‍ പറഞ്ഞു താ .എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനായ വടക്കന്‍ വീരഗാഥയിലെ ഈ പൗരുഷം നിറഞ്ഞ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലെ നടനവൈഭവം കണ്ട് മലയാളികള്‍ അമ്പരന്നത്. മമ്മൂട്ടിയെന്ന നടനെ വളര്‍ത്തിയതില്‍ എം.ടിയുടെ തൂലികയ്ക്കുള്ള പങ്കും വലുതായിരുന്നു. മെയ്ക്കരുത്തും ആകാരഭംഗിയും കൊണ്ട് ചരിത്രപുരുഷനായ ചന്തുവായി മെഗാസ്റ്റാര്‍ മ്മൂട്ടിയെത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങിയ വടക്കന്‍ വീരഗാഥയും എം.ടിയുടെ നിര്‍വചനങ്ങളിലെ മമ്മൂട്ടിയും ഇന്നും മലയാളികള്‍ക്ക് അത്ഭുതമാണ്.എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കി,
എം.ടിയുടെ നിര്‍വചനങ്ങളിലെ ചേകവനായ ചന്തു
വടക്കന്‍ പാട്ടിലെ ഇരുമ്പാണിക്ക് പകരം മുളയാണി വച്ച ചന്ദുവിനെയല്ല മമ്മൂട്ടിയിലൂടെ മലയാളം കണ്ടത് നിസ്സഹായനായ ചതികള്‍ക്ക് മുന്നില്‍ മുട്ട്മടക്കിയനല്ലവനായ ചന്ദുവിനെ.. എം.ടിയുടെ ഭാഷ്യത്തിലെ ചന്ദുവിന് വികാരങ്ങളെ പിടിച്ചടക്കാന്‍ കഴിയാത്ത നിര്‍വികരാനായ ഒരു മനുഷ്യനെന്ന രൂപഭാവം കൂടി എം.ടി നല്‍കി. കാമ മോഹ ലോപ ക്രോധ ഭംഗത്തില്‍ മയങ്ങുന്ന സാധാരണക്കാരനായ മനുഷ്യന്‍.. പുത്തൂരംവീട്ടിലെ ആരോമല്‍ ചേകവരേക്കാള്‍ അങ്കപഴറ്റുകളിലും അടവുകളിലും കേന്മനായ ചന്തു. മുറപെണ്ണായ ആര്‍ച്ചയില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന പ്രണയചതിയും പതിനെട്ടടവും പയറ്റിതെളിഞ്ഞ ചേകവന്റെ പതര്‍ച്ചയും എം.ടി ദൃശ്യവല്‍ക്കരിച്ചു.
എം.ടി കാട്ടിത്തന്നത് ചന്തുവിന്റെ നല്ലവഷങ്ങളാണ്.. മണിയറയിലേക്ക് ക്ഷണിച്ച് കയറ്റിയ മുറപെണ്ണ് മുറമാറ്റി സംസാരിച്ചപ്പോള്‍ അപഹാസ്യനായവന്‍.. ഗുരുവായ അരിങ്ങോടരെ പോലും അരിഞ്ഞുവീഴ്ത്താന്‍ കുതുകാല്‍ വച്ചവന്‍ അങ്ങനെപോകുന്നു ചന്തുവിന്റെ വിശേഷണങ്ങള്‍. എന്നാല്‍ പ്രണയത്തിന് മുന്നില്‍ നിര്‍വികരനായി തോറ്റുകൊടുക്കുന്ന ചന്തുവിനെ മമ്മൂട്ടിയിലൂടെ കണ്ടപ്പോള്‍ മലയാല്‍ള്‍ കണ്ണീര്‍പൊഴിച്ചു. ഇനി വടക്കന്‍പാട്ടാണോ അതോ എം.ടി പറഞ്ഞതാണോ ശെരിയെന്ന് പോലും സംശയിച്ച് നിന്നു. ചരിത്രത്തിന് പ്രാധാന്യം നല്‍കുന്ന വടക്കന്‍ വീരഗാഥ ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.
ഭ്രാന്തന്‍ വേലായുധനെ അരങ്ങില്‍ വിസ്മയിപ്പിച്ച പ്രേംനസീര്‍
ഒരു പുസ്തകം കണ്ട് കരയണമെങ്കില്‍ , മനസിന്റെ വ്യാകുലതകളെ കണ്ണീരാക്കി മാറ്റണമെങ്കില്‍ എം.ടിയുടെ തൂലകിയ്ക്കുള്‌ല കരുത്ത് അത്രതന്നെ ആഴത്തിലാണെന്നുള്ളത് ഓര്‍മയിലുണ്ടാകും. ഇരുട്ടിന്റെ ആത്മാവ് എന്ന കഥാസമാഹാരം വായിച്ച് കണ്ണീര്‍ പൊഴിക്കാത്ത മലയാളികള്‍ കുറവാണ്. അത്രതന്നെ മനോഹരമാക്കിയ ആഴത്തിലുള്ള കഥാപാത്ര നിര്‍മിതിയായിരുന്നു എം.ടിയുടെ കഥകളിലെ കാമ്പ്. ഭ്രാന്തന്‍ വേലായുധനും, ചങ്ങലകളാല്‍ ബന്ദിതമായ വേലായുധന്റെ വൃണപ്പെട്ട കാലും, ഒപ്പം ഏറെ സ്‌നേഹിച്ച തന്നെ തള്ളിപ്പറഞ്ഞ കളിക്കൂട്ടുകാരി, മുറപ്പെണ്ണായ സാവിത്രിക്കുട്ടിയും ഒരു നൊമ്പരമാണ്.
സിനിമ അരങ്ങിലെത്തിയപ്പോള്‍ ഭ്രാന്തന്‍ വേലായുധനായി അരങ്ങിലെത്തിയത് മലയാളത്തിന്റെ നിതൃഹരിത നായകന്‍ പ്രേംനസീര്‍ തന്നെ. പ്രേം നസീറിനോളം എം.ടിയുടെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന ഒരു നായകന്‍ ഇന്ത്യന്‍ സിനിമയില്‍ എത്തില്ലെന്നതും തീര്‍ച്ച. പ്രേംനസീര്‍ വേലായുധനായി എത്തി. ഇരുട്ടറയില്‍ ഒതുങ്ങിയ വേലായുധന്റെ മോഹഭംഗങ്ങള്‍ കണ്ട് സിനിമാസ്വാദകരുടെ മനസും ഹൃദയവും തകര്‍ന്നു. വൃണപ്പെട്ട കാലിലെ മുറിവായി മലയാള മനസില്‍ ഇന്നും ഇരുട്ടിന്റെ ആത്മാവ് നിറഞ്ഞു നില്‍ക്കുന്നു.
എം.ടിയുടെ എഴുത്തുകള്‍ക്കുള്ള ശക്തി ഇതുതന്നെയായിരുന്നു. ഒരു വശത്ത് ശക്തമായ പുരുഷാരവത്തിന്റെ ഗര്‍ജിക്കുന്ന ഭാവങ്ങള്‍ പകര്‍ന്നു തരുമ്പോള്‍ മറുവശം ഇരുട്ടാണ്. മനസ് തകര്‍ന്ന ചതിയും വഞ്ചനയും , നഷ്ടബോധങ്ങളും ഉള്ളിലൊതുക്കി നീറുന്ന ഒരു സാധാരണ പുരുഷായുസിനെ തന്റെ രചനയിലൂടെ കാട്ടിത്തരുന്നു. ആ സര്‍ഗ വിസ്മയം അവസാനിക്കുമ്പോള്‍ മലാളത്തില്‍ ഇനി ഉണ്ടാകില്ല ഇതുപോലൊരു പ്രതിഭാസം എന്ന് മാത്രമേ എഴുതാന്‍ കഴിയു.
Leave feedback about this