loginkerala breaking-news മികച്ച നടനുള്ള പുരസ്‌കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ; ആശംസ അറിയിച്ച് മോ​ഹൻലാൽ
breaking-news movies

മികച്ച നടനുള്ള പുരസ്‌കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ; ആശംസ അറിയിച്ച് മോ​ഹൻലാൽ

തിരുവനന്തപുരം:55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് സ്വന്തമാക്കിയത്. ‘ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലൂടെ ഷംല ഹംസ ആണ് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്.

പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് രാഷ്ട്രീയ-ചലച്ചിത്ര മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ അഭിനേതാക്കളെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “മികച്ച നടനുള്ള പുരസ്‌കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങൾ. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മഞ്ഞുമ്മൽ ബോയ്‌സിന് ഒരു വലിയ കൈയ്യടി. ഈ വർഷത്തെ മികച്ച പ്രകടനത്തിന് ആസിഫ് അലി, ടോവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരെയും അഭിനന്ദിക്കുന്നു,” മോഹൻലാൽ കുറിച്ചു.

Exit mobile version