ന്യൂഡല്‍ഹി: വിജയകരമായ ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ആക്രമണം ഏകോപിപ്പിച്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ സൈനികരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരത്തിന് മറുപടിയായി മെയ് 9-10 രാത്രിയില്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് പ്രധാന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനുകളില്‍ ഒന്നാണ് ആദംപൂര്‍. ഇവിടെ മോദി നേരിട്ടെത്തിയതോടെ പാക് ആർമി പുറത്തുവിട്ട അവകാശ വാദങ്ങളെല്ലാം പൊളിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ന് പുലര്‍ച്ചെ ആദംപൂര്‍ വ്യോമതാവളത്തില്‍ എത്തിയ അദ്ദേഹം ജവാന്മാരുമായി ആശയവിനിമയം നടത്തുകയും വ്യോമസേനാ ഉദ്യോഗസ്ഥര്‍ താവളത്തിലെ സ്ഥിതിഗതികള്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ആദംപൂര്‍ വ്യോമസേനാ താവളത്തില്‍ ഒറ്റരാത്രികൊണ്ട് നടത്തിയ പ്രത്യാക്രമണത്തില്‍ തങ്ങള്‍ നാശനഷ്ടം വരുത്തിയെന്ന പാക്കിസ്ഥാന്‍ അവകാശവാദത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ ആദംപൂര്‍ എയര്‍ ബേസ് സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നത്.
ജവാന്മാരെ അഭിനന്ദിച്ച് മോദി; ആദംപൂർ വ്യോമതാവളം സന്ദർശിച്ചു
