പത്തനംതിട്ട: തിരുവല്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ അയ്യപ്പനെ വണങ്ങിക്കൊണ്ട് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മോദി ഉന്നയിച്ചത്. കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നും ഭരണമാറ്റത്തിനായുള്ള കൗണ്ട് ഡൗൺ തുടങ്ങിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉടൻ തന്നെ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രസംഗത്തിൽ പങ്കുവെച്ചു.
എൽ.ഡി.എഫും യു.ഡി.എഫും വികസന കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ അവസ്ഥ അങ്ങേയറ്റം ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിന്റെ മോശം അവസ്ഥ വിവരിക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബി.ജെ.പി സർക്കാർ വൻതോതിൽ ഫണ്ട് അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. മുൻപ് അധികാരത്തിലിരുന്ന യു.പി.എ സർക്കാർ നൽകിയതിനേക്കാൾ അഞ്ചുമടങ്ങ് അധികം സഹായമാണ് നിലവിലെ കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave feedback about this