loginkerala World മോദിയുമായി ഫോണിൽ സംസാരിച്ച് പുടിൻ; കൂടിക്കാഴ്ചയ്ക്ക് ക്ഷണമൊരുക്കി ഇന്ത്യ
World

മോദിയുമായി ഫോണിൽ സംസാരിച്ച് പുടിൻ; കൂടിക്കാഴ്ചയ്ക്ക് ക്ഷണമൊരുക്കി ഇന്ത്യ

ന്യൂഡൽഹി: അമേരിക്കൻ തിരുവ പ്രഹരത്തിന് പിന്നാലെ പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളടമീർ പുടിൻ. ദേശീയ ഉപ​ദേഷ്ടാവ് അജിത് ഡോവൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുടിന്റെ പുതിയ നീക്കം. ഏകദേശം 15 മിനിട്ടിലധികം ഫോൺ സംഭാഷണം തുടർന്നു. പ്രധാനമന്ത്രി മോദി തന്നെയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ വിവരം പങ്കുവച്ചത്.

നയതന്ത്ര തലത്തിലുള്ള സംഭാഷണമായിരുന്നു പുടിനുമായി നടത്തിയതെന്നും ചർച്ചാ വേളയിൽ ഉക്രൈൻ യുദ്ധസാഹചര്യത്തിലുള്ള പുരോ​ഗതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചതായും മോദി വ്യക്തമാക്കുന്നു. നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വിശദമായ സംഭാഷണം നടത്തി.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങൾ മൂലമുണ്ടായ ആഗോള വ്യാപാര അനിശ്ചിതത്വത്തിനിടയിലാണ് ഇരു നേതാക്കളും സംസാരിച്ചത്.

“എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വിശദമായസംഭാഷണം നടന്നു. ഉക്രെയ്നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അദ്ദേഹം എന്നോട് വശദീകരിച്ചു. ഞങ്ങളുടെ ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഞങ്ങൾ ഈ വേളയിൽ അവലോകനം ചെയ്തു, ഇന്ത്യ-റഷ്യ തമ്മിലുള്ള വ്യാപാരവും പങ്കാളിത്തവും കൂടുതൽ ദൃഡവും ആഴത്തിലുള്ളതുമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിച്ചു. ഈ വർഷം അവസാനം ഇന്ത്യയിലേക്ക് പുടിനെ ക്ഷണിക്കാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കെതിരെ 50 ശതമാനം തിരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉദ്പന്നങ്ങളും ബഹിഷ്ക്കരിക്കാൻ ഈ കൊമേഴ്സ് സ്ഥാപനങ്ങൾക്ക് അടക്കം ട്രംപ് നിർദേശം നൽകി. ആമസോൺ വാൾമാർട്ട് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോടാണ് നിർദേശം. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തലാക്കുന്ന രീതിയിലേക്കാണ് ട്രംപിന്റെ നീക്കം.

എന്നാൽ ട്രംപിന്റെ ഈ നീക്കത്തെ വിമർശിച്ച് റിപ്പപ്ലിക്കൻ പാർട്ടി പ്രതിനിധികൾ പോലും രം​ഗത്തെത്തിയതായിട്ടാണ് സൂചന. ഇന്ത്യ-അമേരിക്കൻ സ്വതന്ത്ര വ്യാപാര കാരാർ സാധ്യമാകാനിരിക്കെയാണ് ട്രംപിന്റെ കാലുവാരൽ.

Exit mobile version