breaking-news

കേരളത്തിന് 48 സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ചെന്ന് മന്ത്രി ; അടിസ്ഥാനസൗകര്യം ഒരുക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിന് 48 സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതിക്കായി അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കടമ്പകള്‍ ഏറെ മറികടന്നു മുന്നോട്ട് പോകാനുള്ളത് കൊണ്ട് തുടര്‍ച്ചയായ ഇടപെടലാണ് നടത്തിവരുന്നതതെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ വിവരം കൈമാറിയത്. കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിന്‍ പരീക്ഷണ പറക്കലും നടത്തുകയുണ്ടായത് വളരെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തതെന്നും മന്ത്രി കുറിച്ചു.

ഇന്ത്യാ വണ്‍ എയര്‍, മെഹെയര്‍, പിഎച്ച്എല്‍, സ്‌പൈസ്ജറ്റ് എന്നീ എയര്‍ലൈന്‍സ് എന്നിവയ്ക്കാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. സീപ്ലെയിന്‍ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ തുടര്‍നടപടികളും പുരോഗമിക്കുകയാണ്. സീ പ്ലെയിന്‍ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലൈന്‍ പദ്ധതി ഭാവി കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും പറഞ്ഞു.

മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പ്:

സീ പ്ലെയിന്‍ റൂട്ടുകള്‍ കേരളത്തിന് ലഭ്യമായ സന്തോഷ വിവരം പങ്ക് വെക്കുന്നു ??
കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിന്‍ പരീക്ഷണ പറക്കലും നടത്തുകയുണ്ടായത് വളരെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്.
സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കടമ്പകള്‍ ഏറെ മറികടന്നു മുന്നോട്ട് പോകാനുള്ളത് കൊണ്ട് തുടര്‍ച്ചയായ ഇടപെടലാണ് ഞങ്ങള്‍ നടത്തിവരുന്നത്. ഏവിയേഷന്‍ വകുപ്പില്‍ നിന്നും കേരളത്തിന് 48 റൂട്ടുകള്‍ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയിട്ടുണ്ട് എന്ന സന്തോഷ വിവരം ഇവിടെ പങ്കുവെക്കുകയാണ്.
India One Air, MEHAIR, PHL, Spice Jet എന്നീ എയര്‍ലൈന്‍സിനാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്.
സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ തുടര്‍നടപടികളും പുരോഗമിക്കുകയാണ്. സീ പ്ലെയിന്‍ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ഡാമുകളിലുടെയുള്ള സീപ്ലൈന്‍ പദ്ധതി ഭാവി കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video