loginkerala breaking-news ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ
breaking-news

ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

ടി ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. അങ്ങനെയുളള കുറ്റമൊന്നും അവർ ചെയ്തിട്ടില്ലെന്നും സമ്പത്തിന് വേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു. ശ്വേതാ മേനോനെതിരായ കേസിന് കാരണം സിനിമാ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ശ്വേത മേനോൻ മികച്ച നടിയാണെന്നും ബോൾഡ് ആയ നടിയാണെന്നും മന്ത്രി പറഞ്ഞു.

അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവർ, അവരെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാകാമിത്. മികച്ച നടിയും മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ നൽകിയ കരുത്തുറ്റ സ്ത്രീയുമാണ് ശ്വേത. കേസ് നിൽക്കില്ലെന്നും കേസ് നിയമപരമായ വഴിക്ക് പോകുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

Exit mobile version