തിരുവനന്തപുരം:ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്തുമെന്ന് ആഹ്വാനം ചെയ്ത് ഓൾ കേരള മെൻസ് അസോസിയേഷൻ. നാളെ രാവിലെ സെക്രട്ടറിയേറ്റ് പടിക്കലാണ് ആഹ്ളാദ പ്രകടനവും പാലഭിഷേകവും പടക്കം പൊട്ടിച്ചുള്ള ആഘോഷവും സംഘടിപ്പിച്ചിരിക്കുന്നത്. മെൻസ് അസോസിയേഷൻ സെക്രട്ടറി അജിത് കുമാറാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പരിപാടി അറിയിച്ചിരിക്കുന്നത്.
അതീവ സുരക്ഷ പലിക്കേണ്ട സെക്രട്ടറിയേറ്റ് പടിക്കലെ ആഘോഷം അതേ സമയം പൊലീസ് തടയാനാണ് സാധ്യത. മുൻപ് എറണാകുളം ജില്ലാ ജയിൽ പരിസരത്ത് ബോബി ചെമ്മണ്ണൂരിന് സ്വീകരണമൊരുക്കിയ മെൻസ് അസോസിയേഷൻ ആഹ്ളാദ പ്രകടനം ഏറെ വിവാദം തീർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ജഡ്ജിക്ക് പാലഭിഷേകം നടത്തി ശാസ്തമംഗലം അജിത് കുമാറും കൂട്ടാളികളും രംഗത്തെത്തിയിരിക്കുന്നത്.
ഷാരോൺ വധക്കേസ് പ്രതി നിമിഷയ്ക്ക് തൂക്കുകയർ വിധിച്ചത് തിരുവനന്തപുരം അഡിഷണൽ മുൻസിഫ് കോടതി എ.എം ബഷീറിന് അഭിനന്ദവുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.