breaking-news

സുന്ദര​ഗിരി കൂടുതൽ സുന്ദരമാകട്ടെ; പിയാനോ വായിച്ച് സ്റ്റീഫൻ ദേവസിയുടെ സ്റ്റുഡിയോ ഉദ്ഘാടനവേദിയിൽ തിളങ്ങി മോഹൻലാൽ

കൊച്ചി: സം​ഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. വ്യവസായ മന്ത്രി പി.രാജീവ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം, സുന്ദര​ഗിരി എന്നിങ്ങനെ രണ്ട് സ്റ്റുഡിയോകളാണ് എസ്.ഡി സ്കേപ്പ്സിലൂടെ തുടങ്ങിയത്. ഒറ്റപ്പാലം സ്റ്റുഡിയോയുടെ നാമകരണം പ്രഖ്യാപനം നടൻ രമേഷ് പിഷാരടിയും സുന്ദരഗിരി ⁠സ്റ്റുഡിയോയുടെ നാമകരണ പ്രഖ്യാപനം കളമശ്ശേരി ന​ഗരസഭ മുൻ ചെയർമാൻ ജമാൽ മണക്കാടനും നിർവഹിച്ചു. ഉച്ച കഴിഞ്ഞ് നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, നിർമ്മാതാവ് രഞ്ജിത്ത്, ​ഗായകൻ എം. ജി ശ്രീകുമാർ എന്നിവർ ചേർന്നാണ് സ്റ്റീഫനൊപ്പം നിലവിളക്ക് കൊളുത്തി സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

സ്റ്റീഫനൊപ്പം പിയാനോ വായിച്ച് സം​ഗീത വിരുന്നും മോഹൻലാൽ ഒരുക്കിയതോടെ സദസിനും വേറിട്ട അനുഭവമായി ഉദ്ഘാടന വേദി മാറി. മലയാള ചലച്ചിത്ര സം​ഗീതത്തിനൊപ്പം നിറസാന്നിധ്യമായി നിൽക്കുന്ന സ്റ്റീഫന്റെ പുതിയ ചുവടുവയ്പ്പിന് എല്ലാ പിന്തുണയും മോ​ഹൻലാൽ നൽകി. തന്റെ മകൾ വിസ്മയയുടെ ആദ്യ സിനിമ തുടക്കത്തിന്റെ ചിത്രീകരണം സ്റ്റീഫൻ ദേവസ്സിയുടെ പുതിയ സ്റ്റു‍ഡിയോയിലാണ് ആരംഭിക്കുന്നതെന്നും പുതിയ തുടക്കം ​ഗംഭീരമാകട്ടെയെന്നും മോഹൻലാൽ പ്രതികരിച്ചു. സ്റ്റുഡിയോയ്ക്ക് മുന്നിൽ വൃക്ഷ തൈ നട്ടാണ് മോഹൻലാൽ മടങ്ങിയത്.

നോർത്ത് കളമശ്ശേരി സുന്ദര​ഗിരിയിൽ പ്രവർത്തനം ആരംഭിക്കുന്ന സ്റ്റുഡിയോ കേരളത്തിലെ ഏറ്റവും വിപുലീകരിച്ചതും വിശാലമായ സൗകര്യത്തോടെയുമാണ് ഒരുങ്ങുന്നത്.നാനൂറിന് മുകളിൽ വാഹനങ്ങൾക്കുള്ള വിശാലമായ പാർക്കിങ്ങ് സൗകര്യത്തോട് കൂടിയാണ് സ്റ്റുഡിയോ സജ്ജമായത്. ഒറ്റപ്പാലം , സുന്ദരഗിരി എന്നിങ്ങനെ രണ്ട് സ്റ്റുഡിയോകളാണ് എസ്.ഡി സ്കേപ്സിന്റെ പ്രത്യേകത. ഇവിടെ ഇൻഡോർ സ്റ്റുഡിയോ ഷൂട്ടുകൾക്ക് പുറമേ വിവിധ ഇവന്റ് പരിപാടികൾ, സിനിമ സീരിയൽ മേഖ.ലയിലെ വ്യത്യസ്തമായ വിനോദ പരിപാടികൾ, ലൈവ് ഷോകൾ, ഫാഷൻ ഷോകൾ, സം​ഗീത സദസ്, വിപുലമായ വിവാഹ റിസപ്ഷൻ, കോർപ്പറേറ്റ് ഇവൻസ്, തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഇൻഡോർ സ്റ്റുഡിയോ സൗകര്യമാണ് എസ്.ഡി സ്കേപ്സിലൂടെ ഒരുങ്ങുന്നത്. ചടങ്ങിൽ ഹൈബി ഈഡൻ.എം.പി ചടങ്ങിൽ അധ്യക്ഷനായി. ആർ. ശ്രീകണ്ഠൻ നായർ, പി ആർ സതീഷ്‌ ,കൃഷ്ണ കുമാർ , റോമി മാത്യു , തുഷാർ വെള്ളാപ്പിള്ളി , സിറ്റീഫൻ ദേവസ്സിയുടെ പിതാവ് പി. കെ ദേവസ്സി തുടങ്ങിയവർ പ്രസം​ഗിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video