loginkerala breaking-news രാജ്യതലസ്ഥാനത്ത് വൻ സ്ഫോടനം; ചെങ്കോട്ടക്ക് സമീപം രണ്ട് കാറുകൾ പൊട്ടിത്തെറിച്ചു, ഒമ്പതുപേർ കൊല്ലപ്പെട്ടു
breaking-news

രാജ്യതലസ്ഥാനത്ത് വൻ സ്ഫോടനം; ചെങ്കോട്ടക്ക് സമീപം രണ്ട് കാറുകൾ പൊട്ടിത്തെറിച്ചു, ഒമ്പതുപേർ കൊല്ലപ്പെട്ടു

ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്ക് പറ്റിയിട്ടുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. ലാൽകില മെട്രോ സ്റ്റേഷനടുത്താണ് രണ്ട് കാറുകൾ പൊട്ടിത്തെറിച്ചത്.

സ്ഫോടനത്തിൽ നിർത്തിയിട്ട ഇലക്ട്രിക് റിക്ഷകളും സ്കൂട്ടറുകളും തകർന്നിട്ടുണ്ട്. 8 വാഹനങ്ങൾക്ക് തീപ്പിടിച്ചിട്ടുണ്ട്.നിലവിൽ എൻഐഎ അടക്കമുള്ള കേന്ദ്ര അന്വേഷണ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. എൻഎസ്ജിയും ഡോ​ഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. തലസ്ഥാനത്ത് അതിജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ചെങ്കോട്ടയ്ക്കടുത്ത മെട്രോ സ്റ്റേഷനു പൊട്ടിത്തെറി ആസൂത്രിതമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

Exit mobile version