breaking-news Kerala

മാ​സ​പ്പ​ടി കേ​സ്: ഹൈ​ക്കോ​ട​തി അ​നു​മ​തി​ക്ക് പി​ന്നാ​ലെ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ഇ​ഡി

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തി​ന് പി​ന്നാ​ലെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ഇ​തി​ന്‍റെ  ഭാ​ഗ​മാ​യി ഇ​ഡി ഡ​യ​റ​ക്ട​ർ രാ​ഹു​ൽ ന​വീ​ൻ കൊ​ച്ചി​യി​ലെ​ത്തി നേ​രി​ട്ട് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. 

വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ കേ​സു​ക​ളി​ൽ ഇ​ഡി​യു​ടെ ലീ​ഗ​ൽ ടീം ​ന​ൽ​കി​യ നി​യ​മോ​പ​ദേ​ശ​ങ്ങ​ളും നി​ല​വി​ലെ അ​ന്വേ​ഷ​ണ ഘ​ട്ട​ങ്ങ​ളും യോ​ഗം വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. 

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field