കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തി.
വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കേരളത്തിലെ പ്രമുഖ ഇഡി ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ കേസുകളിൽ ഇഡിയുടെ ലീഗൽ ടീം നൽകിയ നിയമോപദേശങ്ങളും നിലവിലെ അന്വേഷണ ഘട്ടങ്ങളും യോഗം വിശദമായി വിലയിരുത്തി.
