loginkerala breaking-news ഛത്തീസ്ഗഡിൽ 26 മാവോവാദികൾ കീഴടങ്ങി
breaking-news India

ഛത്തീസ്ഗഡിൽ 26 മാവോവാദികൾ കീഴടങ്ങി

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ 26 മാവോവാദികൾ കീഴടങ്ങി. ‘പൂന മാർഗം’ (പുനരധിവാസത്തിൽ നിന്ന് സാമൂഹിക പുനഃസംയോജനത്തിലേക്ക്) പുനരധിവാസ സംരംഭത്തിന്റെ ഭാഗമായി ഏഴ് സ്ത്രീകൾ ഉൾപ്പെടെയുള്ള കേഡർമാർ സുക്മയിലെ മുതിർന്ന പൊലീസ്, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയതായി സുക്മ പൊലീസ് സൂപ്രണ്ട് കിരൺ ചവാൻ അറിയിച്ചു.

പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ) ബറ്റാലിയൻ, സൗത്ത് ബസ്തർ ഡിവിഷൻ, മാഡ് ഡിവിഷൻ, ആന്ധ്ര ഒഡീഷ ബോർഡർ ഡിവിഷൻ എന്നിവയിൽ സജീവമായിരുന്ന ഇവർ ഛത്തീസ്ഗഡിലെ അബുജ്മദ്, സുക്മ, ഒഡീഷയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ നിരവധി അക്രമ സംഭവങ്ങളിൽ പങ്കാളികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ പുനരധിവാസ നയത്തിൽ തങ്ങൾക്ക് മതിപ്പുണ്ടെന്ന് കേഡർമാർ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version