മലയാളത്തിൻ്റെ മെഗാതാരം മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. ലണ്ടനിലെ ഡേവിസ് സ്ട്രീറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.

ഒരുമിച്ച് ഏറെനേരം ചിലവഴിച്ച ഇരുവരുടെയും കുടുംബങ്ങളും കൂടെയുണ്ടായിരുന്നു. തുടർന്ന് മമ്മൂട്ടി തൻ്റെ ക്യാമറയിൽ പ്രിയപ്പെട്ട യൂസഫലിയുടെ ഫോട്ടോകളെടുക്കാനും മറന്നില്ല.