loginkerala breaking-news എംടി. വാസുദേവന്‍ നായകര്‍ക്ക് തുഞ്ചന്‍ പറമ്പിൽ സ്മാരകം; കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി
breaking-news Kerala

എംടി. വാസുദേവന്‍ നായകര്‍ക്ക് തുഞ്ചന്‍ പറമ്പിൽ സ്മാരകം; കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി

തിരുവനന്തപുരം: കേരളത്തിന്റെ വിഖ്യാത സാഹിത്യകാരന്‍ എംടി. വാസുദേവന്‍ നായകര്‍ക്ക് തുഞ്ചന്‍ പറമ്പിന് സമീപം സ്മാരകം നിര്‍മ്മിക്കാന്‍ അഞ്ചുകോടി നീക്കിവെച്ചു. കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി രൂപ വകയിരുത്തി.

വൈക്കം സ്മാരകത്തിന് അഞ്ചുകോടിയും വകയിരുത്തി. പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലോക കേരളം കേന്ദ്രം, നാട്ടുവൈദ്യ പരമ്പരാഗത പഠനകേന്ദ്രം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമകേന്ദ്രങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഫിനാന്‍ഷ്യല്‍ ലിറ്ററസി കോണ്‍ക്ലേവും സംഘടിപ്പിക്കും. ഇതിനായി രണ്ടുകോടി രൂപ വകയിരുത്തി. കിഫ്ബിയെ വരുമാനമുള്ള സ്ഥാപനമാക്കി മാറ്റാനും ശ്രമം നടത്തും.

Exit mobile version