loginkerala breaking-news മൗലിക കർത്തവ്യങ്ങൾ നടപ്പിലാക്കാൻ ഓരോ പൗരൻമാരും ബാധ്യസ്ഥരാണെന്ന് ഹേമലത ഐ പി എസ്; റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ലുലുമാൾ
breaking-news Kerala

മൗലിക കർത്തവ്യങ്ങൾ നടപ്പിലാക്കാൻ ഓരോ പൗരൻമാരും ബാധ്യസ്ഥരാണെന്ന് ഹേമലത ഐ പി എസ്; റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ലുലുമാൾ

കൊച്ചി: ലുലുമാളിൽ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. എറണാകുളം റൂറൽ പോലീസ് മേധാവി എം ഹേമലത ഐ.പി.എസ് ദേശീയ പതാക ഉയർത്തി. മാളിലെ സുരക്ഷാ വിഭാഗം ജീവനക്കാർ നയിച്ച റിപ്പബ്ലിക്ക് ദിന പരേഡിൽ എം. ഹേമലത ഐ.പി.എസ് സല്യൂട്ട് സ്വീകരിച്ചു.

അഞ്ച് പ്ലാറ്റൂണുകളിലായിട്ടാണ് പരേഡ് അരങ്ങേറിയത്. മൗലിക അവകാശങ്ങൾ പോലെ തന്നെ മൗലിക കർത്തവ്യങ്ങളും നടപ്പിലാക്കാൻ ഓരോ പൗരൻമാരും ബാധ്യസ്ഥരാണെന്ന് ഹേമലത ഐ പി എസ് റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു. ചടങ്ങിൽ ലുലു ഇന്ത്യ സി.ഒ.ഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ്, കൊച്ചി ലുലുമാൾ റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, പ്രോജക്ട് ഡയറക്ടർ ബാബു വർ​ഗീസ്, ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ റിചേഷ് ചാലുമ്പറമ്പിൽ സെക്യൂരിറ്റി മാനേജർ കെ.ആർ ബിജു, ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

പടം അടിക്കുറിപ്പ്:

ലുലുമാളിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകി എറണാകുളം റൂറൽ പോലീസ് മേധാവി എം ഹേമലത ഐ.പി.എസ്, കൊച്ചി ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഇന്ത്യ സി.ഒ.ഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ്, പ്രോജക്ട് ഡയറക്ർ ബാബു വർ​ഗീസ് ,മാൾ മാനേജർ റിചേഷ് ചാലുമ്പറമ്പിൽ സെക്യൂരിറ്റി മാനേജർ കെ.ആർ ബിജു എന്നിവർ സമീപം.

Exit mobile version