loginkerala breaking-news കൊച്ചി ലുലുമാൾ നാടിന്റെ ഷോപ്പിങ്ങ് സംസ്കാരം മാറ്റിയെഴുതിയെന്ന് സ്റ്റീഫൻ ദേവസ്സി
breaking-news lk-special

കൊച്ചി ലുലുമാൾ നാടിന്റെ ഷോപ്പിങ്ങ് സംസ്കാരം മാറ്റിയെഴുതിയെന്ന് സ്റ്റീഫൻ ദേവസ്സി

  • ലുലു എന്നും എനിക്ക് കുടുംബം
  • സം​ഗീത മാന്ത്രികന് ലുലുവിന്റെ ആദരവ്: ലുലുമാളിന്റെ 13മത് വാർഷികാഘോഷം പ്രൗഡ​ഗംഭീരമായി അരങ്ങേറി

കൊച്ചി: 13 വർഷം പിന്നിട്ട ലുലുമാൾ നാടിന്റെ ഷോപ്പിങ്ങ് സംസ്കാരം മാറ്റി എഴുതിയെന്ന് സം​ഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി. ലുലു എന്നും തനിക്ക് ഒരു കുടുംബം പോലെയാണെന്നും ലുലു നൽകുന്ന മികച്ച സേവനങ്ങളാണ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലുലുമാളിന്റെ 13മത് വാർഷികാഘോഷത്തിൽ മുഖ്യാതിത്ഥിയായി എത്തി പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. സ്റ്റീഫൻ ദേവസ്സി ഭ​ദ്രദീപം കൊളുത്തി ആഘോഷപരിപാടികൾക്ക് തുടക്കമിട്ടു. സം​ഗീതലോകത്ത് സ്റ്റീഫൻ ദേവസ്സി നൽകിയ സമ​ഗ്ര സംഭാവനകളെ മുൻനിർത്തി ലുലു കൊച്ചി ഡയറക്ടർ സാദിക് കാസിം , ലുലു ഇന്ത്യ മീഡിയ ​ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് അദ്ദേഹത്തെ ആദരിച്ചു.

ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, ലുലു ഇന്ത്യ എച്ച്.ആർ ഹെഡ് അനൂപ് മജീദ് എന്നിവർ ചേർന്ന് സ്റ്റീഫനെ പൊന്നാട ചാർത്തി. ആ​ഘോഷങ്ങളുടെ ഭാ​ഗമായി കൂറ്റൻ കേക്കും മുറിച്ചു. സ്റ്റീഫൻ ദേവസ്സി അവതരിപ്പിച്ച സം​ഗീത നിശയും, തുടർന്ന് ലുലു സ്റ്റാഫുകളുടെ വിവിധ കലാപാരിപാടികളും അരങ്ങേറി.

ചടങ്ങിൽ, ലുലു പ്രോജക്ട് ഡയറക്ടർ ബാബു വർ​ഗീസ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു കൊച്ചി എച്ച്.ആർ ഹെഡ് ആന്റോ റൊസാരിയോ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു ഫൺട്യൂറ ജനറൽ മാനേജർ അംബാകാപതി, ഓപ്പറേഷൻസ് മാനേജർ ഒ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

വിധുപ്രതാപിന്റെ സം​ഗീത നിശ ഇന്ന്

കൊച്ചി ലുലുമാളിന്റെ വാർഷി​കാഘോഷങ്ങളുടെ ഭാ​ഗമായി ഇന്ന് (29ന്) വൈകിട്ട് സം​ഗീതജ്ഞൻ വിധു പ്രതാപ് നേതൃത്വം നൽകുന്ന സം​ഗീത നിശ അരങ്ങേറും. ചടങ്ങിൽ ലുലുമാളിലെ വിവിധ റീട്ടെയിലർമാർക്കുള്ള അവാർഡ് ദാനവും നടക്കും.

പടം അടിക്കുറിപ്പ്:

കൊച്ചി ലുലുമാളിന്റെ 13മത് വാർഷിക ആഘോഷങ്ങൾ സം​ഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി നിലവിളക്ക് കൊളുത്തി ‌ നിർവഹിക്കുന്നു.

പടം-2

സം​ഗീത ലോകത്തെ സംഭാവനകൾ മുൻനിർത്തി സം​ഗീതജ്ഞൻ സ്റ്റീഫൻ ദേസ്സിയെ ലുലു കൊച്ചി ഡയറക്ടർ സാദിക് കാസിം ലുലു മീഡിയ ഹെഡ് എൻ. ബി സ്വരാജ് എന്നിവർ ചേർന്ന് ആദരിക്കുന്നു.
കൊച്ചി ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, എച്ച്.ആർ ഹെഡ് അനൂപ് മജീദ്, എച്ച്.ആർ മാനേജർ ആന്റോ റൊസാരിയോ എന്നിവർ സമീപം.

പടം-3
ലുലുമാളിന്റെ 13മത് വാർഷികാഘോഷം സ്റ്റീഫൻ ദേവസ്സി കേക്ക് മുറിച്ച് തുടക്കമിട്ടപ്പോൾ.

Exit mobile version