കൊച്ചി: ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ ഉദ്ഘാടനം ജൂണ്‍ 28ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനം.12.74 ഏക്കറില്‍ 35 ലക്ഷം ചതുരശ്ര അടിയില്‍ 30 നിലകളിലായി ഒരുങ്ങുന്ന ഇരട്ട ടവര്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങളോട് കിടപിടിക്കുന്നതാണ്. 152 മീറ്റര്‍ ഉയരമുള്ള ഇരട്ടടവറുകളില്‍ 25,000-30,000 ഐ.ടി പ്രഫഷണലുകള്‍ക്ക് ജോലി ചെയ്യാനാകും. 25 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസ് സ്പേസിനായി ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര കമ്പനികള്‍ പലതും ഇവിടെ ഓഫീസ് തുറന്നു കഴിഞ്ഞു. ഇഎക്സ്എല്‍ (EXL), ഒപി.ഐ (OPI), സെല്ലീസ് (Zellis), ഗള്‍ഫ് ആസ്ഥാനമായ ഡൈനാമെഡ് (Dynamed) എന്നീ കമ്പനികള്‍ അവരുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇവരിലൂടെ മാത്രം തുടക്കത്തില്‍ തന്നെ 2,500 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതുകൂടാതെ ആറോളം പ്രമുഖ ഐ.ടി കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Business
ലുലു ഗ്രൂപ്പിന്റെ സ്വപ്ന പദ്ധതിയായ ഇരട്ട ഐ.ടി ടവർ പ്രവർത്തനം ആരംഭിക്കുന്നു; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ ഉദ്ഘാടനം ജൂണ്‍ 28ന്
- June 11, 2025
- Less than a minute
- 8 months ago
Related Post
breaking-news, lk-special
വസന്തത്തെ വരവേറ്റ് ലുലു: ലുലു ഫ്ലവർ ഫെസ്റ്റിന് തുടക്കമായി
February 13, 2026

Leave feedback about this