കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41- ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകർഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിർവഹിച്ചു. കേരളത്തിന്റെ മത്സ്യസമ്പത്തിന്റെ തനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലുലു എടുത്ത ഉദ്യമത്തിന് മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആശംസ അറിയിച്ചു. പരമ്പരാഗത മത്സ്യ വിഭവങ്ങൾ ഏറ്റവും ശുചിത്വത്തോടെയാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീഫുഡ് സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം ലുലുവിന്റെ ഷെഫുമാർ ഒരുക്കിയ സമുദ്രവിഭവങ്ങളുടെ ലൈവ് പാചകം ആസ്വദിക്കുകയും അവ ഭക്ഷിക്കുകയും ചെയ്തു. കേരളത്തിലെ മത്സ്യങ്ങൾക്ക് പുറമേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സ്യരുചികളും മേളയുടെ ഭാഗമാണ്.

41ല്‍ പരം മത്സ്യ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.ലുലുവിലെ ഷെഫുമാരുടെ നേതൃത്വത്തിൽ സ്വാദിഷ്ടവുമായ രുചിക്കൂട്ടുകളിലാണ് സീ ഫുഡ് ഫെസ്റ്റിവൽ ഒരുങ്ങിയിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത സമുദ്രവിഭങ്ങൾ ഒരുക്കി ഞണ്ട് , കൊഞ്ച്, കൂന്തൽ, നെയ്മീൻ, ആവോലി, ചെമ്പല്ലി എന്നീ മത്സ്യങ്ങളുടെ വിഭവങ്ങൾ ഉൾപ്പടെ സീഫുഡ് ബിരിയാണി, കല്ലിൽ ചുട്ട ചെമ്മീൻ, വ്യത്യസ്തതരം മത്സ്യ ഉത്പ്പന്നങ്ങൾ, മീൻ അച്ചാറുകൾ എന്നിവ സീ ഫുഡ് കൗണ്ടറിൽ ലഭ്യമാണ്.

മരട് ഫോറം മാളിലെ ലുലു ഡെയിലിയിലും സീ ഫുഡ് ഫെസ്റ്റ് ഈ ദിവസങ്ങളിൽ നടക്കും. നവംബർ രണ്ട് വരെ ലുലു ഹൈപ്പർ മാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റ് തുടരും. ചടങ്ങിൽ ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർമാർക്കറ്റ്സ് ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ , ബയ്യിങ്ങ് മാനേജർ സന്തോഷ് കൊട്ടാരത്ത് തുടങ്ങിയവർ പങ്കെടുത്തു.
പടം അടിക്കുറിപ്പ്:
കൊച്ചി ലുലുമാളിൽ തുടക്കമായ സീഫുഡ് ഫെസ്റ്റിവൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർമാർക്കറ്റ്സ് ജനറൽ മാനേജർ ജോ പൈനേടത്ത്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ , ബയ്യിങ്ങ് മാനേജർ സന്തോഷ് കൊട്ടാരത്ത് തുടങ്ങിയവർ സമീപം.
പടം 2
കൊച്ചി ലുലുമാളിൽ തുടക്കമായ സീഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന സമുദ്രവിഭവങ്ങളുടെ സ്റ്റാൾ.
പടം-2
കൊച്ചി ലുലുമാളിൽ തുടക്കമായ സീഫുഡ് ഫെസ്റ്റിവലിന്റെ സ്റ്റാളിലെ സമുദ്രമത്സ്യത്തെ നോക്കുന്ന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്.

Leave feedback about this