loginkerala breaking-news ഇനി ലുലുവിൽ മാമ്പഴക്കാലം: ലുലു മാം​ഗോ ഫെസ്റ്റിന് തുടക്കമായി
breaking-news Kerala

ഇനി ലുലുവിൽ മാമ്പഴക്കാലം: ലുലു മാം​ഗോ ഫെസ്റ്റിന് തുടക്കമായി

കൊച്ചി: മാമ്പഴങ്ങളുടെ ഉത്സവകാലവുമായി ലുലു മാം​ഗോ ഫെസ്റ്റിന് തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 40 ലധികം വരുന്ന മാമ്പഴങ്ങളുമായിട്ടാണ് മാ​ഗോ ഫെസ്റ്റ് തുടങ്ങിയത്. മാ​മ്പ​ഴം കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​ൽ ല​ഭ്യ​മാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മാ​മ്പ​ഴ വൈ​വി​ധ്യ​ങ്ങ​ളാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം. കൂടാതെ വിദേശ രാജ്യങ്ങളിൽ ലഭ്യമായ മാമ്പഴങ്ങളും മേളയിൽ ലഭ്യമാണ്. മാ​ഗോ ഫെസ്റ്റ് നടൻ റിയാസ് ഖാനും ഹേമന്ദ് മേനോനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റിലെ പവലിയൻ സന്ദർശിച്ച താരങ്ങൾ മാമ്പഴങ്ങൾ രുചിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് , ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ എന്നിവർ സന്നിഹിതരായി. മാം​ഗോ ഫെസ്റ്റ് 18ന് അവസാനിക്കും.

പടം അടിക്കുറിപ്പ്:-

കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച മാ​ഗോ ഫെസ്റ്റിന്റെ ഉദ്ഘാടനം സിനിമാ താരങ്ങളായ റിയാസ് ഖാനും ഹേമന്ദ് മേനോനും ചേർന്ന് നിർവഹിക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, എന്നിവർ സമീപം.

Exit mobile version