breaking-news Business Kerala

കൊച്ചി ലുലുമാളിന്റെ 12മത് വാർഷിക ആഘോഷം; കൈനിറയെ ഓഫറുകളുമായിലുലു ഹൈപ്പർ മാർക്കറ്റ്

കൊച്ചി : പന്ത്രണ്ടാം വാർഷികാഘോഷ വേളയിൽ ഉപഭോക്താകൾക്ക് മികച്ച ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ് . ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയവയിൽ മികച്ച ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ലുലു ഫാഷൻ സ്റ്റോറിൽ ഓരോ 2500 രൂപയുടെ പർച്ചേസിനുമൊപ്പം 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകും. സ്മാർട്ട്ഫോൺ, ഗാഡ്ജറ്റുകൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, ഗ്രഹോപകരണങ്ങൾ എന്നിവയ്ക്കും ഓഫറുണ്ട് . ബാഗുകൾ, പാദരക്ഷകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ ഇവ കൂടാതെ ഹൈപ്പർമാർക്കറ്റിലെ സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങൾ വരെ മികച്ച വിലക്കുറവിൽ ലദിക്കും.

ലുലുവിൽ നിന്നും ഷോപ്പ് ചെയ്യുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. മാർച്ച് 25 വരെയാണ് പന്ത്രണ്ടാം വാർഷികാഘോഷ ഓഫറുകൾ. ലുലു കണക്ടിൽ 50 ശതമാനം വരെ നീളുന്ന ഓഫുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ ബ്രാൻഡുകളുടെ എ.സികൾ മികച്ച വില കുറവിൽ ലഭിക്കും. ചില ബ്രാൻഡുകളുടെ എസികൾക്ക് 50ശതമാനം വരെ ഓഫറുണ്ട്. എൽ.ജി , സാംസങ്ങ്, ഡെയ്കിൻ, ബ്ലൂസ്റ്റാർ, ലോയിഡ് തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകളുടെ എസികളും ഓഫർ വിലയിൽ സ്വന്തമാക്കാം. ലുലുഹൈപ്പർ മാർക്കറ്റിൽ നിന്ന് പർച്ചേഴ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 50 ശതമാനം വരെയുള്ള ഓഫറിൽ നിത്യോപയോ​ഗ സാധനങ്ങളും, ​ഗ്രോസറി, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയും വാങ്ങിക്കുവാൻ ഓഫർ കാലയളവിലൂടെ സാധിക്കും.

12മത് വാർഷികാഘോഷം ലുലു മാളിലും ഓഫർക്കാലം

ഹൈപ്പർമാർക്കറ്റിലും, ലുലു കണക്ടിലും , ഫാഷൻ സ്റ്റോറിലും നിലനിൽക്കുന്ന ഓഫറുകൾ കൂടാതെയാണ് മാളിലെ എല്ലാ ഷോപ്പുകളിലും വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ദിവസവും ഓരോ ബ്രാൻഡ് എന്ന രീതിയിൽ 24 ബ്രാൻഡുകൾക്കാണ് അതിശയിപ്പിക്കുന്ന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മാളിലെ ഷോപ്പിങ്ങിലൂടെ നറുക്ക് വീഴുന്ന ലക്കി വിന്നേഴ്സിന് അതാത് ബ്രാൻഡുകൾ പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനങ്ങളും ലഭിക്കും. 24 ബ്രാൻഡുകൾ 24 ദിവസങ്ങളിലായിട്ടാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ലുലു ഹാപ്പിനസ് അം​ഗങ്ങൾക്കായി മറ്റൊരു ഓഫറും ഒരുക്കിയിട്ടുണ്ട്. ആയിരം രൂപയിൽ കൂടുതൽ പർച്ചേഴ്സ് ചെയ്യുന്ന അംഗങ്ങൾക്കാണ് 1212 ചിയർ പോയിന്റ് സ്വന്തമാക്കാം. ലുലു ഹാപ്പിനസിൽ അം​ഗങ്ങളായിട്ടുള്ളവർക്ക് ഈ ഓഫർ ആസ്വദിക്കാൻ സാധിക്കും. കസ്റ്റമറിന് ഒരു ദിവസം ഒരോഫർ എന്ന രീതിയിലാകും ഇത് ലഭ്യമാകുക. ഹാപ്പിനസിലെ ഈ ഓഫർ 31 വരെ നിലനിൽക്കും.

ലുലു മാളിലെ വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി വിവിധ കലാപരിപാടികളും നടക്കും, നിലവിൽ റമദാൻ സ്ട്രീറ്റ് ഉൾപ്പടെ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ നേതൃത്വത്തിൽ‌ ഒരുക്കിയിട്ടുണ്ട്. ഫ്ളേവേഴ്സ് ഓഫ് റമദാൻ, 26ന് മെഹന്ദി മാജിക്ക്, 27ന് എല​ഗൻസി ഇൻ ഇങ്ക് , വാർഷിക ദിനമായ 29ന് ​ഗായിക സിത്താര അവതരിപ്പിക്കുന്ന ലൈവ് ബാൻഡും അരങ്ങേറും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video