breaking-news career Kerala

കേരളത്തില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ തുറന്ന് ലുലു ഗ്രൂപ്പ്; പ്ലസ്ടു, ബിരുദമുള്ളവർക്കും അപേക്ഷിക്കാം ; വാക്ക് ഇന്‍ ഇന്റര്‍ വ്യൂ നാളെ കട്ടപ്പനയില്‍

കൊച്ചി: കേരളത്തിലെ തൊഴില്‍ അന്വേഷകരെ ക്ഷണിച്ച് ലുലു ഗ്രൂപ്പ്. ലുലുവിന്റെ കേരളത്തിലെ വിവിധ മാളുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നത്. സൂപ്രവൈസര്‍, ക്യാഷര്‍, സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, സീനിയര്‍ സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, റൈഡ് ഓപ്പറേറ്റര്‍ തുടങ്ങി നിരവധി തസ്തികകളിലേക്ക് ക്ഷണിക്കുന്നത്. ഈ മാസം 7ന് കട്ടപ്പന ഗവണ്‍മെന്റ് കോളജില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3വരെയാണ് വാക്ക് ഇന്‍ ഇന്റര്‍ വ്യൂ നടക്കുക.

തസ്തികകള്‍:-

സൂപ്രവൈസര്‍

ക്യാഷ് സൂപ്രവൈസര്‍,ചില്‍ഡ്, ഡയറി., ഹോട്ട് ഫുഡ്, ഹൗസ് കീപ്പിങ്ങ്, ഹൗസ് ഹോള്‍ഡ്, ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ലേഡിസ്, കിഡ് വിഭാഗങ്ങളിലാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. 25-35 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സെയില്‍സ്മാന്‍

എസ്.എസ്.എല്‍,സി, പ്ലസ് ടു യോഗ്യതയുള്ള 18-30 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സീനിയര്‍ സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍

ടെക്സ്റ്റയില്‍സ് മേഖലയില്‍ 4 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം.

ക്യാഷര്‍

എസ്.എസ്.എല്‍,സി, പ്ലസ് ടു യോഗ്യതയുള്ള 18-30 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

റൈഡ് ഓപ്പറേറ്റര്‍

പ്ലസ്ടു, ഡിപ്ലോമയാണ് മിനിമം യോഗ്യത. പ്രായം 20-30നും ഇടയില്‍.

സോസ് ഷെഫ്

ബി.എച്ച്.എം, സമാന മേഖലയില്‍ 4 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.

ബുച്ചര്‍, ഫിഷ്‌മോഗര്‍

സമാനമേഖലയില്‍ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം

വിഷ്യല്‍ മര്‍ച്ചന്റൈസര്‍

ഡിഗ്രിയോടൊപ്പം നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യം. പ്രായം -22-35 വരെ.

ടെയിലര്‍ : സ്ത്രീ/ പുരുഷന്മാര്‍

ടെയിലറിങ്ങ് മേഖലയില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം 25നും 45നും ഇടയില്‍.

ഹെല്‍പ്പര്‍/ പാക്കര്‍

പ്രവര്‍ത്തിപരിചയം ആവശ്യമില്ല. പ്രായം 40 കവിയരുത്.

സെക്യൂരിറ്റി സൂപ്രവൈസര്‍/ ഓഫീസര്‍ / ഗാര്‍ഡ്/ സി.സി ഓപ്പറേറ്റര്‍

1-7 വര്‍ഷം വരെ സമാന പ്രവര്‍ത്തി പരിചയം.

മെയിന്റനന്‍സ് സൂപ്രവൈസര്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍

എം.ഇ.പി ഇലക്ട്രിക്കല്‍ ലൈസന്‍സും വേണം. ബിടെക്, ഡിപ്‌ളോമ, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങിനോടൊപ്പം 4 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യം.

സ്റ്റോര്‍ കീപ്പര്‍/ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

ബിരുദത്തിനൊപ്പം1-2 പ്രവര്‍ത്തിപരിചയം ആവശ്യം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video