loginkerala Business കുട്ടികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫൺ ട്യൂറ; 100 ലധികം ​ഗെയിമുകളുമായി ഫൺലാൻഡ് ഒരുങ്ങി
Business lk-special

കുട്ടികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫൺ ട്യൂറ; 100 ലധികം ​ഗെയിമുകളുമായി ഫൺലാൻഡ് ഒരുങ്ങി

  • ഉദ്ഘാടനം ചെയ്ത് നടൻ അർജുൻ അശോകൻ

കൊച്ചി: കുട്ടികൾക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫൺട്യൂറ. 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ കൊച്ചി ലുലുമാളിലെ മൂന്നാം നിലയിലായി ഒരുക്കുന്ന ഫൺലാൻഡ് കുട്ടികൾക്ക് ഇനി ഇഷ്ട വിനോദ ഇടമായി മാറും. ഫൺലാൻഡ് നടൻ അർജുൻ അശോകൻ ഉദ്ഘാടനം നിർവഹിച്ചു. ഭാര്യ നികിതയ്ക്കും മകൾ ആൻവിക്കുമൊപ്പമാണ് താരം ഉദ്ഘാടനത്തിന് എത്തിയത്. ഫൺലാൻഡിൽ ഒരുക്കിയ ഓരാ റൈഡും അർ‍ജുനൊപ്പം മകൾ ആൻവിയും സന്ദർശിച്ചു.

മകൾക്കൊപ്പം താരവും റൈഡുകളും ​ഗെയിമിങ്ങ് സോണുകളും ഓടി നടന്ന് കണ്ടു. ​ഓരോ ​ഗെയിമുകളിലും ​ഗെയിമിങ്ങ് ഏരിയയിലും മകൾ കയറുമ്പോഴും അർജുനും പിന്നിലെയുണ്ടായിരുന്നു. നൂറിലധികം ​ഗെയിം ആക്ടിവിറ്റികളും ​ഗെയിം സോണുമൊരുക്കിയാണ് ഫൺലാൻഡ് വേറിട്ട വിനോദ കേന്ദ്രമായി മാറാനൊരുങ്ങുന്നത്. ഷോപ്പിങ്ങിനൊപ്പം കുട്ടികളുടെ വിനോദവും മാളിൽ ഒരുക്കുകയാണ് ഫൺലാൻഡ് ലക്ഷ്യമിടുന്നത്. ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലും മറ്റു സ്റ്റോറുകളിലും കുട്ടികൾക്കൊപ്പം ഷോപ്പിങ്ങിന് എത്തുന്നവർക്ക് കുട്ടികളെ ഫൺലാൻ്റിൽ സ്വതന്ത്രമായും സുരക്ഷിതമായും കളിക്കാൻ വിട്ട് ഷോപ്പിങ്ങ് നടത്തി തിരിച്ചു പോകാം.

കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുചേരാവുന്ന ​ഗെയിം ഏരിയയും ഫൺലാൻഡിലുണ്ട്. അഞ്ച് നിലകളിലായി ഒരുങ്ങുന്ന ഫൺലാൻഡിന്റെ ​ഗ്രൗണ്ട് ഫ്ളോറിൽ മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കായി കിഡ്സ് സോൺ ഒരുക്കിയിരിക്കുന്നത്. ഇവിടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ​ഗെയിമിൽ പങ്കെടുക്കാൻ സാധിക്കും. നാല് നിലകളിലായി ഒരുങ്ങിയ സൂപ്പർ ഫൺ ഏരിയയിൽ 99 മുതൽ 155 സെന്റീമിറ്ററിനുള്ളിൽ ഉയരമുള്ള കുട്ടികൾക്കുള്ള കളിയിടമാണ്.

സ്പ്പൈഡർ വെബ്, പത്തോളം സ്ലൈഡുകൾ, കുട്ടികൾക്കായുള്ള സ്പേസ് ഷിപ്പ്, പല വിധത്തിലുള്ള ​ഗെയിം ആൻഡ് ആക്ടിവിറ്റി സോണുകൾ, മ്യൂസിക്കൽ ഇൻസ്ട്രുമെൻസ്, ബാസ്ക്കറ്റ് ബോൾ, ബോളിങ്ങ്, ഹാമർ, ഫയറിങ്ങ്, റോപ്പ് ക്ലൈംബിങ്ങ്, തുടങ്ങി പലവിധത്തിലുള്ള ​ഗെയിമുകളും ഒരുങ്ങുന്നു. ലുലു ഫൺ ട്യൂറയുടെ ​ഗെയിം കാർഡ് ഉപയോ​ഗിച്ചും റീചാർജ് ചെയ്തും ഫൺലാൻഡിൽ പ്രവേശിക്കാം. ഒരുമണിക്കൂറാണ് ​ഫൺലാൻഡിലെ പ്രവേശന പരിധി. ​ഗെയിം കാർഡ് റീചാർജ് ചെയ്തും ശേഷവും ഗെയിം കളിക്കാനും സാധിക്കും.

ചടങ്ങിൽ കൊച്ചി ലുലു റീജണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ്സ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു ഫൺട്യൂറ ഇന്ത്യ ജനറൽ മാനേജർ അംബികാപതി, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ് , ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

പടം അടിക്കുറിപ്പ്:

പടം-1 ലുലു ഫൺലാൻഡിലെ ​​കിഡ്സ് സോണിൽ കളികളിൽ ഏർപ്പെടുന്ന മകൾ ആൻവിക്കൊപ്പം നടൻ അർജുൻ അശോകൻ. ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് സമീപം.

പടം-2
ലുലു ഫൺട്യൂറയിലെ ​പുതിയ സോഫ്റ്റ് പ്ലേ ഏരിയയായ ഫൺലാൻഡ് ഉദ്ഘാടനം ചെയ്ത ശേഷം നടൻ അർജുൻ അശോകൻ മകൾക്കൊപ്പം റൈഡുകൾ സന്ദർശിക്കുന്നു. ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, സാദിഖ് കാസിം തുടങ്ങിയവർ സമീപം.

പടം-2-ലുലു ഫൺട്യൂറയിലെ ​പുതിയ സോഫ്റ്റ് പ്ലേ ഏരിയയായ ഫൺലാൻഡ് നടൻ അർജുൻ അശോകനും മകൾ ആൻവിയും ചേർന്ന് നിർവഹിക്കുന്നു. ഭാര്യ നികിത , ലുലു ഫൺട്യൂറ ഫിനാൻസ് മാനേജർ കെ.ജെ ജോസ് , സീനിയർ ഓപ്പറേഷൻസ് മാനേജർ എം. മണികണ്ഠൻ , ലുലു ഫൺട്യൂറ ഇന്ത്യ ജനറൽ മാനേജർ അംബാകാപതി, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പർ മാർക്കറ്റ്സ് ഇന്ത്യ ജനറൽ മാനേജർ സുധീഷ് നായർ, കൊച്ചി ലുലു റീജണൽ ഡയറക്ടർ സാദിഖ് കാസിം എന്നിവർ സമീപം

Exit mobile version